ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസിആർഎഫ്) വിമൻസ് ഫോറം വിമൻ അക്രോസ്, ലിറ്റിൽ സംതിംഗ് അംഗങ്ങളുമായി സംയുക്തമായി ഇഫ്താർ പരിപാടി സംഘടിപ്പിച്ചു. സെഗയയിലെ കെസിഎയിൽ നടന്ന ഒത്തുചേരലിൽ താഴ്ന്ന വരുമാനക്കാരായ 75 സ്ത്രീ തൊഴിലാളികൾ, പ്രധാനമായും വീട്ടുജോലിക്കാർ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡുകൾ നൽകി.