മനാമ:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഐ വൈസി ഇന്റർനാഷണൽ സെമിനാറും,മെഡിക്കൽ അവയർനെസ്സ് ക്യാമ്പും സംഘടിപ്പിച്ചു.ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. അൽ നമൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലെ ഡോ.രഞ്ജിത്ത് മേനോൻ ക്ലാസ്സെടുത്തു.സൽമാനിയ ഹോസ്പിറ്റലിലെ ആരോഗ്യവിദക്തൻ ഡോ.ഇഖ്ബാൽ സന്നിഹിതനായിരുന്നു.
.സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ബഹറിനിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുമാരി കൃഷ്ണ രാജീവിനെ ആദരിച്ചു .ഐവൈസി ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും,മെഡിക്കൽ വിങ് കൺവീനർ അനസ് റഹിം നന്ദിയും പറഞ്ഞു.
രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സയ്ദ് മുഹമ്മദ്,രാജു കല്ലുംപുറം,ബിനു കുന്നംതാനം,ഫാസിൽ വട്ടോളി,അലൻ ഐസക്,റംഷാദ് അയിലക്കാട്,ചെമ്പൻ ജലാൽ,അൻസാർ ടി ഇ, അൻവർ നിലമ്പൂർ,ഷഫീക് കൊല്ലം,ഷറീൻ ഷൗക്കത്ത്,സുനിത നിസാർ,നസീബ് ഫർഹാൻ ട്രാവൽസ് ഡയറക്ടർ എന്നവർ സംസാരിച്ചു. സൽമാനുൽ ഫാരിസ്,ജിതിൻ പരിയാരം,ഫിറോസ് നങ്ങാറത്ത്,സചിൻ ഹെൻട്രി,സുനിൽ ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി