മസ്കറ്റ്: പുതിയ റസിഡന്‍ഷ്യല്‍ കാര്‍ഡുകളിൽ ഒമാനിലെയും സ്വദേശത്തെയും പൂര്‍ണ്ണ അഡ്രസ്സ് നല്‍കാൻ പ്രവാസികള്‍ക്ക് റോയല്‍ ഒമാന്‍ പോലീസിന്റെ നിര്‍ദ്ദേശം ഞായറാഴ്ച മുതല്‍ വിതരണം ചെയ്യുന്ന റസിഡന്‍സ് കാര്‍ഡുകളില്‍ ഉപയോക്താവിന്റെ ഒമാനിലെയും സ്വദേശത്തെയും വീടിന്റെ അഡ്രസ്സ് ആവശ്യമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റസിഡന്‍സ് കാര്‍ഡ് പുതുക്കുമ്പോളോ , പുതുതായി നല്‍കുമ്പോളോ ഈ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് ആര്‍ഒപി നിര്‍ദ്ദേശം. സുരക്ഷാ കാരണങ്ങളാലാണ് പുതിയ നിര്‍ദ്ദേശം കര്‍ശനമാക്കിയിരിക്കുന്നതെന്നും റോയല്‍ ഒമാന്‍ പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.സ്ട്രീറ്റിന്റെ പേര്, വഴിയും നമ്പര്‍, ലെയിന്‍ നമ്പര്‍, ബ്ലോക്ക് നമ്പര്‍, കെട്ടിടത്തിന്റെ നമ്പര്‍, വീട്ട് നമ്പര്‍, പോസ്റ്റ് ബോക്‌സ് നമ്പര്‍, പോസ്റ്റല്‍ കോഡ്, റസിഡന്‍ഷ്യല്‍ ഫോണ്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ തുടങ്ങിയവ പ്രധാനമായും നല്‍കിയിരിക്കണം.