രണ്ടാം ഘട്ട ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ഭക്ഷണ കിറ്റുകൾ ക്യാപിറ്റൽ ഗവർണറേറ്റ് ഇടപ്പാളയം ആഗോള കൂട്ടായ്മക്ക് കൈമാറി.

മനാമ: കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയു മായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ‘വീട്ടില്‍ ഭക്ഷണം’ പരിപാടിയുടെ രണ്ടാം ഘട്ട ഭക്ഷണകിറ്റുകൾ ഇടപ്പാളയം ആഗോള കൂട്ടായ്മക്ക് കൈമാറി.

ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ്‌ യാഖൂബ് ലോറിയിൽ നിന്നും രക്ഷാധികാരി അൻവർ മൊയ്ദീന്റെ അദ്ധ്യക്ഷതയിൽ എക്സിക്യൂട്ടീവ് അംഗം ഫൈസൽ തട്ടാംപടി ഏറ്റുവാങ്ങി, ഗവർണറേറ്റ് അംഗം മുഹമ്മദ്…, വൺ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജറും, ക്യാപിറ്റല്‍ ഗോവെര്‍ണറേറ്റ് കോവിഡ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററുമായ ആന്റണി പൗലോസ് കണ്ണമ്പുഴയും സന്നിഹിതരായിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമാകുകയാണ് ക്യാപിറ്റല്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്ന് ഇടപ്പാളയം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ സുരക്ഷയും സാമൂഹികവും സാമ്പത്തികവുമായുള്ള ഉന്നമനം ലക്ഷ്യം വെച്ച് പ്രവാസികൾക്ക് വേണ്ടി പ്രവാസി എന്ന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇടപ്പാളയം ആഗോള കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും, നാട്ടിലും നിരവധി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

കൊവിഡ് കാലത്ത് പ്രവാസികളെ സഹായിക്കുന്നതില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ പ്രശംസനീയമാണെന്നും, ആയിരക്കണക്കിനാളുകളുടെ വിശപ്പകറ്റുന്ന ഈ പുണ്യ പ്രവര്‍ത്തിക്ക് നേതൃത്വം വഹിക്കുന്നത് ക്യാപിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അഭിനന്ദനം അർഹിക്കുന്നതായും ഇടപ്പാളയം ആഗോള കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് രതീഷ് സുകുമാരൻ, ജനറൽ സെക്രട്ടറി സനാഫ് റഹ്മാൻ എന്നിവർ അറിയിച്ചു.