വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിച്ചാൽ കടുത്ത പിഴ നൽകേണ്ടിവരും ;സൗദി ട്രാഫിക്ക് വകുപ്പ്

റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ഹോണടിക്കുകയോ വാഹനത്തിലെ മറ്റു ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശവുമായി സൗദി ട്രാഫിക് വകുപ്പ് . വാഹനമോടിക്കുമ്പോൾ മോശപരമായി എന്തെങ്കിലും പെരുമാറുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.നിയമലംഘനം നടത്തിയാൽ 300 മുതൽ 500 വരെ റിയാൽ പിഴ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം ശബ്ദമുണ്ടാക്കിയാൽ വിദ്യാർഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമെന്നും ‘എക്സ്’ അക്കൗണ്ടിൽ സൗദി ട്രാഫിക് വ്യക്തമാക്കി .സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിൽക്കരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ് സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. ഇത് പാലിക്കാത്തവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും.