അബുദബി: സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണവുമായി ദുബായ്. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. അനധികൃതമായി ട്യൂഷൻ എടുക്കുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷയായിരിക്കും ലഭിക്കുക. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനുകൾ തടയുക എന്ന് ലക്ഷ്യമിട്ടാണ് നടപടി.യോഗ്യരായ അധ്യാപകർക്ക് എംഒഎച്ച്ആർഇയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്. രണ്ട് വർഷത്തേക്ക് പെർമിറ്റ് സജന്യമായിരിക്കും. വർക്ക് പെർമിറ്റിന് യോഗ്യരായവർക്ക് സ്വകാര്യ ട്യൂഷൻ നടത്താനും ഇതുമൂലം വരുമാനം ഉണ്ടാക്കാനും അനുമതി കിട്ടും. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിലെ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർ, തൊഴിൽരഹിതരായ വ്യക്തികൾ, 15 മുതൽ 18 വരെ പ്രായമുള്ള സ്കൂൾ വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കും പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്.