ബഹ്റൈൻ : ടഗ് ഓഫ് വാർ ബഹ്റൈന്റെ നേതൃത്വത്തിൽ വിവിധ ദേശക്കാരും വിശ്വാസികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറയിലുള്ളവരെ ഉൾപ്പെടുത്തി സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽവച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമം അതിരുകളില്ലാത്ത അനുഭവമായി മാറി , വിവിധ ദേശക്കാരും വിശ്വാസികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടെയും, വൈവിധ്യങ്ങളുടെയും, പ്രവാസി സാഹോദര്യത്തിന്റെയും ഒത്തൊരുമയോടെയുള്ള, കൂട്ടായ്മയുടെ മഹത്വം വിളംബരം ചെയ്ത ഇഫ്താർ സംഗമത്തിന് ടഗ് ഓഫ് വാർ ബഹ്റൈൻ പ്രസിഡന്റ് രതിൻ തിലക് അധ്യക്ഷത വഹിച്ചു, സെക്രട്ടറി ശ്രീലേഷ് അണിയേരി സ്വാഗതവും ഇന്ത്യൻ സ്ക്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കേരളസമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻ പിളള, ടഗ് ഓഫ് വാർ ബഹ്റൈൻ രക്ഷാധികാരിയും ഐ മാക് ബി എം സി ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത്, പ്രവാസി ലീഗൽസെൽ പ്രസിഡന്റ് സുധീർ തിരുനലത്ത്, എൻ എസ് എസ് സെക്രട്ടറി സതീഷ്, കെ സി എ ആക്ടിങ് സെക്രട്ടറി തോമസ് ജോൺ, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, നൈന മുഹമ്മദ് ഷാഫി, അജി പി ജോയി, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് സെയിദ്, ഇ വി രാജീവൻ എന്നിവർ ആശംസകൾ നേർന്നു, മെമ്പർഷിപ്പ് സെക്രട്ടറി ബോണി മുളപ്പാംപള്ളിൽ സഹായ സഹകരണങ്ങൾ നൽകിയവർക്കും പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി, ഷാനു മേപ്പയൂർ, പ്രിൻസ് ജോസഫ്, ശരത് സുരേന്ദ്രൻ , പ്രസന്നകുമാർ, അനൂപ് മാത്യു , ജസിൽ ഹരിദാസ്, ഉണ്ണിക്കുട്ടൻ, വിമൽ, അഭിലാഷ്, ഷജിൽ ആലക്കൽ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.