ബഹ്‌റൈൻ : ഓ ഐ സി സി യൂത്ത് വിംങ്ങും ബി എം ബി എഫ് യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ഷെയറിങ് ഈസ് കെയറിങ് പദ്ധതി പ്രകാരം ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും തൊഴിലാളികൾക്കുമുള്ള ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ബി എം ബി എഫ് പ്രസിഡന്റ് ഷമീർ ഹംസ, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം എന്നിവരുടെ നേതൃത്വത്തിൽ അമ്പതു കുടുംബങ്ങൾക്കുള്ള ഇഫ്താർ കിറ്റുകളാണ് നൽകിയത്. കോവിഡ് 19 കാരണം ജോലി നഷ്ടമായവർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയാണ് രണ്ട് യുവജന സംഘടനകൾ സംയുക്തമായി ഭക്ഷണ വിതരണത്തിനായി ഒരുമിച്ചു നീങ്ങുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് കിറ്റുകൾ എത്തിക്കുമെന്ന് ഇരു സംഘടന നേതാക്കളും പറഞ്ഞു.