മനാമ : വിശുദ്ധ റമദാനില്‍ ബഹ്‌റൈനില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി പ്രതിദിനം എഴുന്നൂറോളം ഇഫ്താര്‍ കിറ്റുകള്‍ അവരുടെ റൂമിൽ എല്ലാ ദിവസവും എത്തിച്ചു കൊടുക്കുകയാണ് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ….ആശങ്കയുടെ തീരത്തും സഹജീവികള്‍ക്കായി
കൃത്യമായ ആസൂത്രണത്തോടെ എല്ലാ ദിവസവും വൈകുന്നേരം നാലു മണിക്ക് തുടങ്ങി ആറു മണിക്ക് മുമ്പായി ബഹ്‌റൈനിലെ മുഹറഖ്, മനാമ, സിത്ര, റിഫ, അസ്‌കർ, തുടങ്ങിയ ഇരുപത്തി അഞ്ചോളം ഏരിയകളിൽ താമസിക്കുന്ന എഴുന്നൂറോളം ആളുകൾക്കാണ് 30 -ഓളം വരുന്ന കെഎംസിസി യുടെ കർമ്മ ഭടന്മാർ ഇഫ്‌താർ കിറ്റ് എത്തിച്ചു കൊടുക്കുന്നത്. ബഹ്‌റൈനിലെ പ്രശസ്തമായ BreadTalk – ഗൾഫ് ഗോർമറ്റ് ഗ്രൂപ്പ് എസ് പി സി യുമായി സഹകരിച്ചു ഏകദേശം 18000ത്തോളം ഇഫ്‌താർ ഭക്ഷണമാണ് ഈ പുണ്യ റമദാനിൽ വിതരണം ചെയ്യുന്നത്. Tarbea ചാരിറ്റി ഗ്രൂപ്പും പുതിയ അറാദിലെ Kebro റെസ്റ്ററന്റും ഉം അൽ ഹസ്സത്തെ Shikha സ്വീറ്റ്സും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിസ്തുല സേവനത്തിനു പിന്തുണയുമായി കൂടെയുണ്ട്. ദുരിതമനുഭവിക്കുന്ന പ്രവാസ സഹോദരങ്ങൾക്കായി ഈ വരുന്ന പവിത്രമായ ചെറിയ പെരുന്നാൾ സുദിനത്തിൽ പെരുന്നാൾ ഭക്ഷണവും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് അവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു വ്യത്യസ്തമാവാൻ ഒരുങ്ങുകയാണ് മലപ്പുറം ജില്ലാ കെഎംസിസി .അതിലുപരി ഈ കോവിഡ് കാലത്തു ജാതി മത ദേശ വ്യത്യാസമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു വരുന്നു . സനദിലെ Prime Markets സുമായിയും മറ്റു സുമനസ്സുകളുടെ സഹായത്തോടെയും കെ എം സി സി സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ചു ഇരുനൂറ്റി അൻപതിലധികം ആളുകൾക്കാണ് ഇതിനകം മലപ്പുറം ജില്ലാ കമ്മിറ്റി അരി, പയർ വർഗ്ഗങ്ങൾ, എണ്ണ, പഞ്ചസാര , തുടങ്ങിയ പത്തിലധികം ഭക്ഷ്യ സാധനങ്ങൾ അടങ്ങിയ ഫുഡ് കിറ്റുകൾ നൽകിയത്… ഒരു ഇടത്തരം ഫാമിലിക്ക് ഒരു മാസം സുഭിക്ഷമായ രീതിയിൽ പാകം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങളാണ് ഫുഡ് കിറ്റിൽ അടങ്ങിയിരിക്കുന്നത്. ജനറൽ സെക്രട്ടറി റിയാസ് വെള്ളച്ചാലും ഓർഗനൈസിങ് സെക്രട്ടറി ഉമ്മർ കൂട്ടിലങ്ങാടിയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുമ്പോൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഫിയും , അലി അക്ബറും, റിയാസ് ഒമാനൂരും നൗഷാദ് മുനീറും റിയാസ് വികെയും സൈനുൽ ആബിദും മാണ് വ്യത്യസ്ത റിലീഫ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു എല്ലാം സമയ ബന്ധിതമായി ചെയ്യുന്നു എന്നും ഉറപ്പു വരുത്തുന്നത്.