ഒമാൻ അറബ് ബാങ്കും സയ്യിദ് ഫയാസ് ഗ്രൂപ്പും അൽ മഹാ പെട്രോളിയവും ചേർന്ന് അവതരിപ്പിക്കുന്ന മസ്കറ്റ് ബീറ്റ്സ് 2023 ന്റെ ഭാഗമായാണ് ഇന്ത്യൻ സംഗീത പ്രതിഭയായ മാസ്ട്രോ ഇളയരാജ മാർച്ച് 3 വെള്ളിയാഴ്ച ആദ്യമായി സംഗീത നിശയിൽ പങ്കെടുക്കാനായി മസ്ക്കറ്റിലെത്തുന്നത് .. 19 ഓളം ഗായകരും നാല്പത്തി അഞ്ചോളം ഓർക്കസ്ട്ര വിഭാഗവും അദ്ദേഹത്തിനൊപ്പം ലൈവായി അണിനിരക്കും.ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടിൽ മാർച്ച് 2 മുതൽ 11 വരെ പത്തു ദിവസങ്ങളിലായിരിക്കും മസ്കറ്റ് ബീറ്റ്സ് 2023 സംഘടിപ്പിക്കുന്നത് .മാർച്ച് 2, വ്യാഴം മാർച്ച് 3 വെള്ളി മാർച്ച് 4 ശനിതുടർന്ന് മാർച്ച് 10, 11 തീയതികളിലായിരിക്കും വേദിയിൽ മെഗാ ഷോകൾ അരങ്ങേറുക .. അറബ് ലോകത്തെ ഏറ്റവും വലിയ കലാകാരന്മാരിൽ ഒരാളായ സൗദി അറേബ്യയിൽ നിന്നുള്ള ഈദ് യൂസഫ് മാർച്ച് 2 വ്യാഴാഴ്ച ഫെസ്റ്റിവൽ തുറക്കും.ബോളിവുഡിലെ ഗായിക സുനിധി ചൗഹാൻ മാർച്ച് 10 വെള്ളിയാഴ്ച ഇതിന്റെ ഭാഗമായി മസ്ക്കറ്റിലെത്തും.അത്യാധുനിക സൗകര്യങ്ങളുള്ള മസ്കറ്റ് അരീനയിലാണ് എല്ലാ ദിവസവും 20,000 പ്രേക്ഷകർക്ക് വീക്ഷിക്കാവുന്ന രീതിയിൽ പരിപാടി നടക്കുന്നത്. , ഒമാനിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ IMAG എൽഇഡി സ്ക്രീനുകൾ 24 മീറ്റർ വീതിയിലുള്ളതായിരിക്കും പരിപാടിയുടെ പ്രധാന ആകർഷണം.മുവാസലാത്തിന്റെ സഹകരണത്തോടെ പഴയ എക്സിബിഷൻ സെന്ററിൽ നിന്നും ടിക്കറ്റ് ഉടമകൾക്ക് പാർക്കിങ്ങിലേക്കും വേദിയിലേക്കും തിരിച്ചും പോകാനും സൗജന്യ ഷട്ടിൽ ബസ് സർവീസും ഒരുക്കിയിട്ടുണ്ട് … ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ മാനേജിംഗ് ഡയറക്ടർ സുലൈമാൻ റവാഹി, മസ്കറ്റ് ബീറ്റ്സിന്റെ സംഘാടക സമിതി പ്രതിനിധി രാജേഷ് രാമൻ , എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.