മനാമ : ബഹ്റൈനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 109 നിയമ വിരുദ്ധ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അറിയിച്ചു. നിയമവിരുദ്ധമായി കഴിഞ്ഞവരെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിലാണ് പിടിയിലായത് . 181 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ രാജ്യത്തുനിന്നും തിരിച്ചയക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി . 863 പരിശോധനകളാണ് വിവിധ ഗവർണറേറ്റുകളിലായി കഴിഞ്ഞ ദിവസങ്ങളിൽ എൽ.എം.ആർ.എ നടത്തിയത്. കാപിറ്റൽ ഗവർണറേറ്റിൽ 20 സംയുക്ത പരിശോധനകളും നടത്തിയിരുന്നു. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റസിഡന്റ്സ് അഫയേഴ്സ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സംയുക്ത പരിശോധനകൾ നടത്തിവരുന്നത് .