അനധികൃത താമസക്കാർ :ബഹ്‌റൈനിൽ പരിശോധന തുടരുന്നു

ബഹ്‌റൈൻ : നി​യ​മ​വി​രു​ദ്ധ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തുടരുന്നു . നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ് റെ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ , കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തിയത്. പിടികൂടിയവർക്കെതിരെ നടപടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. തൊ​ഴി​ൽ​വി​പ​ണി​ക്ക് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇത്തരം അനധികൃത തൊഴിലാളികക്കെതിരെ ഉള്ള നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.