ബഹ്‌റിനിൽ കഴിഞ്ഞ വര്ഷം 117 അനധികൃത ടാക്സി ഡ്രൈവർ മാരെ പിടികൂടിയതായി അധികൃതർ

 

Taxis of Dubai, Dubai, United Arab Emirates, September2, 2008 (photo by Leila Cranswick/ITPImages}

ബഹ്‌റൈൻ : കഴിഞ്ഞ വർഷം നിരവധി അനധികൃത ടാക്സി ഡ്രൈവർമാരെ അറസ്റ്റ് രേഖ പെടുത്തിയതായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക് അധികൃതർ അറിയിച്ചു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇവരെ പ്രോസിക്യൂഷനു മുൻപിൽ ഹാജരാക്കുകയും ജയിൽ ശിക്ഷയും, ആയിരം ദിനാർ വീതം പിഴയും വിധിച്ചതായും അധികൃതർ പറഞ്ഞു.പിടികൂടിയ വിദേശികളെ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തും .ഇരുനൂറ്റി പതിനേഴു പേരെയാണ് കഴിഞ്ഞ വര്ഷം പിടികൂടിയത് , ഇത്തരം നിയമ ലംഘനങ്ങൾ അവർത്തിക്കാതിരിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരും മറ്റുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും നിയമമനുസരിച്ചു പ്രവർത്തിക്കുന്ന ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗത്തിനു തടസ്സമാകുന്ന രീതിയിലുള്ള നിയമലംഘനങ്ങൾ തടയാൻ കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു