ബഹ്‌റൈൻ : നിയമലംഘനത്തെ തുടർന്ന് അയ്യായിരത്തി എഴുനൂറ്റി പത്തു പ്രവാസികളെ തിരിച്ചയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ മുന്നൂറ്റി അൻപത്തി ഒന്ന് പേർ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനയ്ക്കിടെ പിടിക്കപ്പെട്ട അനധികൃത തൊഴിലാളികളാണ്.
നാടുകടത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി നാഷ്ണാലിറ്റി, പാസ്പോർട്ട് ആന്റ് റെസിഡൻസ് അഫയേഴ്‌സ് അറിയിച്ചു.
അനധികൃത തൊഴിലാളികളെ ജോലിയിൽ നിയമിക്കരുതെന്നും ഇത്തരക്കാരെ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു