ഒമാനിൽ അനധികൃത തൊഴിലാളികളെ പിടി കൂടി

മസ്‌കറ്റ്: നിയമ വിരുദ്ധമായി ഒമാനില്‍ കഴിഞ്ഞ 386 പ്രവാസികളെ പിടികൂടി . ഒമാൻ തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത് . ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫീസില്‍ ഞായറാഴ്ച മാത്രം വിവിധ റോയല്‍ ഒമാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 150 അനധികൃത തൊഴിലാളികളെ പിടികൂടിയിരുന്നു . മാസത്തില്‍ 236 തൊഴില്‍ നിയമലംഘകരെയാണ് പൊലീസ് നാടുകടത്തിയത്. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം തൊഴിൽ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്