ബഹ്റൈൻ : അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്ന എൽ എം ആർ എ മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി. . ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റിലെ വ്യാപാരശാലകൾ, പ്രവാസി തൊഴിലാളികൾ ഒത്ത് ചേരുന്ന ഇടങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തി. എൽ എം ആർ എ -യുടെ കീഴിലുള്ള ലേബർ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ്, നാഷണാലിറ്റി പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് , ഗവർണറേറ്റിലെ പോലീസ് ഡയറക്ടറേറ്റ് എന്നി വകുപ്പുകൾ ഉൾപ്പെടുത്തി ആണ് പരിശോധനകൾ നടത്തുന്നത് . പരിശോധനകളിൽ തൊഴിൽ നിയമങ്ങൾ, റെസിഡൻസി നിയമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഇത്തരം ലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ളവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി .
തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ നടപ്പിലാക്കുമെന്ന് എൽ എം ആർ എ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി മുഹറഖ് ഗവർണറേറ്റ്, നോർത്തേൺ ഗവർണറേറ്റ്, സൗത്തേൺ ഗവർണറേറ്റ്, ക്യാപിറ്റൽ ഗവർണറേറ്റ് എന്നിവിടങ്ങളിൽ LMRA-യുടെ നേതൃത്വത്തിൽ നേരത്തെ പരിശോധനകൾ നപുരോഗമിക്കുകയാണ് .