പ്രളയാനന്തര കേരളം-ഇന്ത്യൻ മീഡിയ ഫോറം ചർച്ച ശ്രദ്ധേയംമായി

മസ്കറ്റ് :മസ്‌കറ്റിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ച ശ്രദ്ധേയംമായി “പ്രളയാനന്തര കേരളം”എന്ന തലകെട്ടിൽ ആയിരുന്നു ചർച്ച സംഘടിപ്പിച്ചത്.ഒമാന്റെ സാമൂഹിക,സാംസകാരിക മേഖലയിലെ മുപ്പതോളം സംഘടനകളിൽനിന്നുമുള്ള പ്രതിനിധികൾ, പ്രളയ ദുരന്തത്തിൽ ഇരയായവർ,രക്ഷാപ്രവർത്തനത്തിൽ പകെടുത്തവർ,സാമ്പത്തിക വിദക്തർ തുടങ്ങിയവർ പകെടുത്തു,വിവിധ സംഘടന നേതാക്കൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങളായ ചന്ദ്രശഖരൻ,ഇക്ബാൽ,മുഹമ്മദലി,മീരാൻ എന്നിവരും സംസാരിച്ചു. മീഡിയ ഫോറം അംഗം ഷിലിം പൊയ്യാറ ആയിരുന്നു ചചർച്ച നിയന്ത്രിച്ചത്.

ഒമാനിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വേദശി സിജോക്ക്‌ അച്ഛനും അമ്മയും സഹോദരിയും അവരുടെ കുട്ടിയും അടക്കം നാലുപേരാണ് നഷ്ടമായതെന്ന് സിജോയുടെ സുഹൃത്ത് സത്യ പറഞ്ഞു.മണ്ണിടിച്ചിൽ മൂലം വീട് തെന്നിമാറി തകർന്നാണ് നാലുപേരും സിജോക്ക് നഷ്ടപ്പെട്ടത്,അപകടം നടക്കുന്ന സമയം സിജോയുടെ ഭാര്യയും മകളും അഞ്ചു കിലോമീറ്റർ അകലെ ഭാര്യ വീട്ടിൽ ആയിരുന്നത് അവരെ അപടത്തിൽ നിന്നും രക്ഷിച്ചു.ചർച്ചയിൽ പിന്നീട് ഉയർന്നു വന്ന പ്രശനം ചെങ്ങന്നൂരിൽ ദുരന്തത്തിത്തിൽ വീട് നഷ്ടപെട്ട ഉണ്ണിക്കൃഷ്ണനായിരുന്നു ,ഒമാനിൽ ജോലിചെയ്യുന്ന പ്രവാസിയാണ് ഉണ്ണികൃഷ്‌ണൻ കഴിഞ്ഞ എട്ടുമാസമായി കമ്പനിയിൽനിന്ന് ശമ്പളം ലഭിച്ചിരുന്നില്ല,ഒരായുഷ്കാലം പ്രവാസത്തിൽ കഷ്ടപ്പെട്ട് ജോലിചെയ്ത് ഉണ്ടാക്കിയ വീടാണ് പ്രളയം കവർന്നെടുത്ത്, ഇന്ത്യൻ എംബസ്സിയിൽ നടന്ന ഓപ്പൺ ഹൌസിൽ പകെടുപ്പിച്ച ശേഷമാണ് റൂവി കെ.എം സി.സി കമ്മറ്റി ഉണ്ണിക്കൃഷ്‌ണനെ ചർച്ചയിൽ പങ്കെടുപ്പിക്കാനായി കൊണ്ടുവന്നത്.

പങ്കെടുത്ത ഓരോരുത്തരും പ്രളയ ദുരന്തമുഖവുമായി ബദ്ധപ്പെട്ട വിഷയങ്ങൾ വിദേശദീകരിക്കുകയും, അനുഭവങ്ങൾ പങ്കുവെക്കുകയും എന്ത് കേരളത്തിന് വേണം എന്ന തരത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയിതു,ഒമാനിലെ പ്രമുഖ വ്യവസായി ഡോ.പി മുഹമ്മദലി യും, അന്തപുരിഹോട്ടൽ ഉടമ ബി.ബി ജേക്കബും വീഡിയോ കോൺഫറൻസിലൂടെ ചർച്ചയുടെ ഭാഗമായി. ഒമാനിലെ കേരളസമൂഹത്തോടൊപ്പം താൻ എന്നും ഉണ്ടാകുമെന്ന് പി.മുഹമ്മദലി പറഞ്ഞു. 75 ഓളം വീടുകളാണ് അദ്ദഹം കേരളത്തിനായി നിർമിച്ചു നൽകുന്നത്. തിരുവോണസദ്യക്ക് ലഭിച്ച മുഴുവൻ തുകയായ പത്തു ലക്ഷം രൂപയാണ് ദുരിദ്വാശ്വാസനിധിയിലേക്ക് അന്തപുരി ഹോട്ടൽ നൽകുന്നത്.റൂവി അബീർ ആശുപത്രിയിൽയിലെ ഹാളിൽ 7 മണിക്ക് തുടങ്ങിയ ചർച്ച 10 മണിവരെ നീണ്ടു. ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് കബീർ യൂസിഫിന്റെ നേതൃത്വത്തിൽ പ്രളയദുരന്തത്തിൽ മരിച്ച 424 പേർക്കുക്കുള്ള അനുശോചനം അർപ്പിച്ച ശേഷമായിരുന്നു ചർച്ചകൾക്ക് തുടക്കം കുറിച്ചത്. മീഡിയ ഫോറം ജനറൽ സെക്രട്ടറി മെർവിൻ കരുനാഗപ്പള്ളി സ്വാഗതവും, മീഡിയ ഫോറം ട്രഷറർ ജയകുമാർ വള്ളിക്കാവ് നന്ദിയും പറഞ്ഞു.