മസ്കറ്റ്:പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മസ്കറ്റ് ഇന്ത്യൻ മീഡിയ ഫോറം ആദ്യ ഗഡുവായ 35000-രൂപ സഹായം നൽകി. അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക ഇന്നലെയാണ് അയച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതികളുണ്ടെന്നും ഇതിനായി കാർഗോ കമ്പനികളുമായും മറ്റു സന്നദ്ധ പ്രവർത്തകരുമായും സഹകരിച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും മീഡിയ ഫോറം ജെനറൽ സെക്രട്ടറി മെർവിൻ കരുനാഗപ്പള്ളി,ട്രഷറർ ജയകുമാർ വള്ളിക്കാവ്, പ്രാഗ്രാം കൺവിർ ഷെഫീർ എന്നിവർ പറഞ്ഞു.