ഇന്ത്യൻ മീഡിയ ഫോറം മസ്കറ്റ് – ഇഫ്താർ സംഘടിപ്പിച്ചു

മസ്കറ്: മസ്‌കറ്റിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ്മആയ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം ഫുഡ് ലാൻഡ് റെസ്റ്റോറന്റ്ൽ വെച്ചാണ് ഇഫ്താർ വിരുന്ന് നടന്നത്. ഇന്ത്യയിൽ നിന്നുള്ള വിവിധ പത്ര,ദൃശ്യ മാധ്യമങ്ങളിൽ ഉള്ളവർക്ക് മാത്രമായി ആണ് ഇഫ്താർ സംഘടിപ്പിച്ചത്.തുടർന്ന് നടന്ന എക്സികുട്ടിവ് കമ്മിറ്റി യോഗത്തിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. ഐ.എം.എഫ് പ്രസിഡണ്ട് കബീർ യൂസിഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെർവിൻ കരുനാഗപ്പളി സ്വാഗതവും,ട്രഷറർ ജയകുമാർ വള്ളിക്കാവ് നന്ദിയും രേഖപ്പെടുത്തി.