മസ്ക്കറ്റ് : മലയാളം മിഷൻ വിപുലീകരണ യോഗത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കൈയേറ്റശ്രമത്തെ ഇന്ത്യൻ മീഡിയ ഫോറം മസ്കറ്റ് ശക്തമായി അപലപിച്ചു. ഐ.എം.എഫ് പ്രസിഡൻറ് കബീർ യൂസുഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ദൃശ്യ പത്ര മാധ്യമങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.ശക്തമാ നിയമ വ്യവസ്ഥയുള്ള ഒമാനിൽ ഇത്തരം സംഭവം ഉണ്ടായത് അദ്ഭുതകരമാണെന്നും ഇനി ആവർത്തിക്കാതിരിക്കാൻ ഇന്ത്യൻ സോഷ്യൽക്ലബ് ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സതീഷ് നമ്പ്യാർ,കേരളവിഭാഗം കൺവീനർ രതീശൻ, മലയാള വിഭാഗം കൺവീനർ ഭാസ്കരൻ എന്നിവരെ യോഗം പ്രതിഷേധം അറിയിച്ചു. ഈ വിഷയം ഇന്ത്യൻ സ്ഥാനപതിയെ നേരിട്ട് കണ്ട് പരാതിനൽകാനും യോഗത്തിൽ ഏകകണ്ഠമായി തീരുമാനിച്ചു.