ഒമാൻ : കേരളത്തിലെ പ്രശസ്തരായ ഇംപീരിയൽ കിച്ചന്‍റെ ജി സി സി യിലെ ആദ്യ ശാഖ ഒമാനിലെ അൽ ഖുവൈറിൽ പ്രവർത്തനമാരംഭിച്ചു .. ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് നിർവഹിച്ചു. സവാവി മസ്ജിദിന് സമീപമുള്ള അൽ ഖുവൈറിന്റെ ഹൃദയഭാഗത്താണ് ഈ പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. 145 സീറ്റുകളുള്ള റസ്റ്ററന്റിന് 30 കാർ പാർക്കിങ് സൗകര്യവും ഉണ്ട്. തിരുവനന്തപുരത്ത് ഇതിനകം വിജയകരമായി പ്രവർത്തിക്കുന്ന രണ്ട് ശാഖകളോടൊപ്പം, ഇംപീരിയൽ കിച്ചന്‍റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ അന്താരാഷ്ട്ര ശാഖ കൂടിയാണ് അൽ ഖുവൈറിലേത്. ഇന്ത്യൻ, ചൈനീസ്, മറ്റ് ആഗോള വിഭവങ്ങളടങ്ങിയ വിശാലമായ മെനുവാണ് ഭക്ഷമ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ സമ്പന്നമായ പാചക പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് അൽഖുവൈറിലെ ശാഖയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. 10 വർഷം മുമ്പ് ആണ് ഇംപീരിയൽ കിച്ചന്‍ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചത് .. കേരളത്തിന്‍റെ സമ്പന്നമായ രുചികളും ആതിഥ്യമര്യാദയും ആഗോള തലത്തിലേക്ക് കൊണ്ടുവരാൻ പറ്റുന്ന തരത്തിൽ ഇംപീരിയൽ കിച്ചന്‍റെ അന്താരാഷ്ട്ര ശാഖ ഒമാനിൽ തുടങ്ങാൻ കഴിഞ്ഞത് സുപ്രധാന നാഴികക്കല്ലാണെന്നും മാനേജ്മെന്റ് ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഉപ്പള, അനസ് താഹ, ലിനു ശ്രീനിവാസ് എന്നിവർ പറഞ്ഞു..