ബഹ്‌റൈനിൽ ജനസംഖ്യയുടെ 69.4 ശതമാനം പേർക്ക് വാക്‌സിൻ നൽകിയതായി അധികൃതർ

മനാമ : ബഹ്റൈനിൽ രണ്ട് ദശലക്ഷം വാക്സിനുകൾ ഇതേവരെ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറുമാസം മുമ്പ് തുടക്കം കുറിച്ച വാക്സിനേഷനിൽ   ജനസംഖ്യയുടെ 69.4 ശതമാനം പേരും സ്വീകരിച്ചതായി  അധികൃതർ അറിയിച്ചു  . വളരെ  ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും പ്രതിരോധ വാക്സിൻ നൽകാൻ സാധിച്ചത് നേട്ടമാണെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി . നിലവിൽ  10,46 ,710  പേർക്ക് ഒന്നാം ഡോസും 9 ,21 ,473  പേർക്ക് രണ്ട് ഡോസുകളും നൽകി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു