ബഹ്റൈൻ : കോവിഡ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു . അഞ്ചോളം സ്ഥാപങ്ങളും അതിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും എതിരെ ആണ് നടപടി സ്വീകരിച്ചത് . റെസ്റ്റാറന്റുകൾ , കോഫി ഷോപ്പ് , സൂപ്പർ മാർക്കറ്റ് തുടങ്ങി സ്ഥാപനങ്ങൾക്കെതിരെ ആണ് 15000 ബഹ്റൈൻ ദിനാർ പിഴ ഈടാക്കിയത് . നിയമ ലംഘനം പാലിക്കാത്ത കമ്പനികൾ അടച്ചിടാനും അധികൃതർ നിർദേശം നൽകി . നിലവിൽ നൽകിയിരിക്കുന്ന നിർദേശങ്ങളെ അവഗണിച്ചു കൂടുതൽ ആളുകളെ ഉൾക്കൊള്ളുക , സാമൂഹിക അകലം പാലിക്കാതിരിക്കുക , പ്രാഥമിക തെർമൽ ടെസ്റ്റ് നടത്താതിരിക്കുക തുടങ്ങി നിയമ ലംഘനങ്ങൾ ആണ് ഇവർക്കെതിരെ ചുമത്തി ഇരിക്കുന്നത് .നിയമ ലംഘനം കണ്ടെത്തുവാൻ വിവിധ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ നിരവധി പരിശോധനകളാണ് നടന്നു വരുന്നത് .