ബഹ്‌റൈനിൽ വിദേശ തൊഴിലാളികൾക്ക് ആറു മാസ വ​ർ​ക്ക് പെ​ർ​മി​റ്റ് അനുവദിക്കും

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുവാൻ പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ കാ​ല​യ​ള​വി​ലേ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നമായി . ഇതനുസരിച്ചു ആറു മാസമാണ് കാലാവധി അനുവദിക്കുക.തൊ​ഴി​ൽ മ​ന്ത്രി​യും ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജ​മീ​ൽ ഹു​മൈ​ദാ​ൻ പു​റ​ത്തി​റ​ക്കി​യ പു​തി​യ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രിക്കുന്നത് .നിലവിലെ രണ്ടുവർഷവും,ഒരുവര്ഷവും കൂടാതെ ആ​റു മാ​സ​കാലയളവിലും ഇ​നി പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കും. നിലവിൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റി​ന്റെ പ​കു​തി നി​ര​ക്കി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പെ​ർ​മി​റ്റ് ല​ഭി​ക്കുന്നുണ്ട് .നാ​ലി​ലൊ​ന്ന് നി​ര​ക്കി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​റു മാ​സ​ത്തേ​ക്കും ഇനി മുതൽ ലഭ്യമാകും.തീ​രു​മാ​നം ഉ​ട​ന​ടി ന​ട​പ്പാ​ക്കാ​ൻ എ​ൽ.​എം.​ആ​ർ.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വി​നോ​ട് മ​ന്ത്രി ആ​വ​ശ്യ​​പ്പെ​ട്ടു. മറ്റുള്ള രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയുന്ന അം​ഗീ​കൃ​ത മാ​ൻ​പ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ സെ​ന്റ​റു​ക​ളു​ടെ അ​ധി​കാ​രം കു​റ​ക്കാ​നും അധികൃതർ തീ​രു​മാ​നി​ച്ചു.എ​ൽ‌.​എം‌.​ആ​ർ‌.​എ​യു​ടെ അ​ന്തി​മ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി അ​നു​മ​തി ന​ൽ​കു​ന്ന​തി​നു പ​ക​രം മാ​ൻ​പ​വ​ർ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഇ​പ്പോ​ൾ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പറഞ്ഞു.