മനാമ : ബഹറിനിൽ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 72,804 പേർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. 9,010 പേർക്കെതിരെ സാമൂഹിക അകലം പാലിക്കാത്താതിനും നടപടി സ്വീകരിച്ചു. വിവിധ ഗവർണറുടെകളിലെ പോലീസ് ഡയറക്ടറേറ്റുകളും ആഭ്യന്തരമന്ത്രാലയത്തിലെ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.നിയമം പാലിക്കാത്ത റെസ്റ്റോറന്റ്കൾക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.