ബഹ്‌റൈനിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തി

മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് മാതാപിതാക്കളയോ ഇരുപത്തി നാലു വയസിനു മുകളിൽ പ്രായമുള്ള കുട്ടികളെയോ സ്പോൺസർ ചെയ്യണമെങ്കിൽ ഇനി മുതൽ ആയിരം ദിനാർ പ്രതിമാസ ശമ്പളത്തിനു അർഹരായിരിക്കണം . കൂടാതെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും എടുത്തിരിക്കണം . ആഭ്യന്തര മന്ത്രി ലഫ്. ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത്.ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയോ കുട്ടികളെയോ സ്പോൺസർ ചെയ്യാൻ പ്രതിമാസം 400 ബഹ്റൈൻ ദിനാർ ശമ്പളം വേണം. 250 ബഹ്‌റൈൻ ദിനാർ പ്രതിമാസം ശബളം വേണമെന്ന നിയമം പരിഷ്കരിച്ചാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നതു