ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കും .

ബഹ്‌റൈൻ :   അന്തരീക്ഷ  താപം   ഉയർന്ന സാഹചര്യത്തിൽ ഉച്ച വിശ്രമ നിയമം ഏർപ്പെടുത്താൻ ഒരുങ്ങി അധികൃതർ  . രണ്ടു മാസം  നടപ്പിലാക്കുന്ന  നിയമം  ജൂലൈ ഒന്ന് മുതൽ ആരംഭിച്ചു   ആഗസ്ത് മാസം അവസാനിക്കും  . ഇതനുസരിച്ചു ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ വൈകിട്ട് ആറുമണി വരെ തുറസായ സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിൽ നിന്നും വിലക്ക്  ഏർപ്പെടുത്തും . പുറം ജോലികൾ ചെയുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി ആണ്  ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത് . നിയമത്തെ പറ്റി  നിരവധി ബോധവത്കരണങ്ങളും  ഇതോടൊപ്പം നടത്തുന്നുണ്ട് . തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിൽ ബഹ്റൈൻ  മുൻപന്തിയിൽ ആണെന്ന് തൊഴിൽ  സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് ഹുമദാൻ  പറഞ്ഞു  . ഉച്ച  വിശ്രമ  നിയമ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും  അധികൃതർ മുന്നറിയിപ്പ് നൽകി .   മൂന്നു മാസം ജയിൽ ശിക്ഷയോ അഞ്ഞൂറ് മുതൽ ആയിരം ദിനാർ വരെ പിഴയോ  തൊഴിൽ ഉടമക്ക് ലഭിക്കും , രണ്ടായിരത്തി ഏഴു മുതലാണ് ഇവിടെ ഈ നിയമം നിലവിൽ വന്നത് , നിർമ്മാണ മേഖലയിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് സഹായമാകുന്ന ഈ നിയമത്തിനോട് ഒട്ടുമിക്ക സ്ഥാപനങ്ങളും സഹകരിക്കുന്നതായി തൊഴിൽ മന്ത്രലയം അറിയിച്ചു , നിയമ ലംഘനം കണ്ടെത്തുവാൻ  പ്രത്യേകം ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ലംഘനം നടത്തിയ കമ്പനി ഉടമകളെ പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി നിയമ നടപടികൾ സ്വീകരിക്കും .