ബഹ്റിനിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദശാംശം ഒൻപതു ഒൻപതു ശതമാനം വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഒരു മില്യൺ കവിഞ്ഞു .

ബഹ്‌റൈൻ : നിലവിൽ 1,659 പേരാണ് ബഹ്റിനിൽ  കോവിഡ്-19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം 281 പേർ കൂടി രോഗം മുതൽ ആയിരുന്നു ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി കളുടെ എണ്ണം രണ്ട് ലക്ഷത്തി അറുപത്തിമൂവായിരത്തി ഇരുനൂറ്റി  അറുപത്തി ആറായി  ഉയർന്നു. കഴിഞ്ഞദിവസം 12,920 പേരിൽ നടത്തിയ പരിശോധനയിൽ 128 പേർ കൂടി രോഗം സ്ഥിരീകരിച്ചു ഇവരിൽ  72 പേർ പ്രവാസികളാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  ദശാംശം 9 9 ശതമാനമായി. 69 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് മൂന്ന് പേർക്കാണ് കഴിഞ്ഞദിവസം ജീവഹാനി സംഭവിച്ചത് ഇതോടെ 1366 പേരാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടപ്പെട്ടത്.രാജ്യത്തു വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം  ഒരു  മില്യൺ കവിഞ്ഞു .  ഇതോടെ  10,77,727  പേര്  ഒന്നാം ഡോസും  10,08,024  പേര് രണ്ടാം ഡോസും  73,501  ആളുകൾ ബൂസ്റ്റർ ഡോസും സ്വീകരിച്ചു .  ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കു ബൂസ്റ്റർ ഡോസ്  കാത്തിരിപ്പു  കാലയളവ് ഒരു മാസമായി കുറച്ചു. ഇവർക്ക് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു ഒരു മാസത്തിനുള്ളിൽ  ബൂസ്റ്റർ ഡോസ് നൽകും . പ്രതി രോധ പ്രവർത്തങ്ങൾ  ശക്തമായി പുരോഗമിക്കുകയാണെന്നും , കോവിഡ്  സംബന്ധിച്ചു  പുതുതായി ഏർപ്പെടുത്തിയ  ട്രാഫിക്  ലൈറ്റ്  കോഡ് സംവിധാനം  ബഹ്റിനിൽ കഴിയുന്നവരുടെ  ആരോഗ്യം സംരക്ഷിക്കുന്നതിന്  ഏർപ്പെടുത്തിയ   ഫലപ്രദമായ  രീതി ആണെന്നും  അധികൃതർ അറിയിച്ചു .