ബഹ്‌റൈൻ : ഈദ്- ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ചാപ്റ്റര്‍ വര്‍ണ്ണോത്സവം 2016” സംഘടിപ്പിച്ചു. സിന്‍ജ് ഉമ്മുദറദ ഹാളില്‍ നടന്ന ചടങ്ങില്‍ കല, കായിക, സംസാരിക ,വിനോദ പരിപാടികള്‍ നടന്നു. ഫോറം പ്രസിഡന്‍റ് യുസഫ് തൃശൂരിന്റെ അധ്യക്ഷതയില്‍ നടന്ന സംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍റല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ചെന്നൈ ഉത്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ഇന്ത്യ ഫ്രാറ്റേണിറ്റി ഫോറം സെക്രട്ടറി Yahya ഈദ്-ഓണം സന്ദേശം നല്‍കി.
മൃഗങ്ങളുടെയും ജാതിയുടെയും പേര് പറഞ്ഞു മനുഷ്യരെ വിഭജിക്കുന്ന ഭരണ കര്‍ത്താക്കള്‍ രാജ്യം ഭരിക്കുന്ന കാലഘട്ടത്തില്‍ മനുഷ്യനെ മനുഷ്യനായി കാണുന്ന സന്ദേശമവട്ടെ ഓരോ ആഘോഷമെന്നും അദേഹം കുട്ടിചേര്‍ത്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിഅംഗം ജമാല്‍ മൊഹിയുദ്ധീന്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങില്‍ യുവര്‍ എഫ് എം റേഡിയോ ജോക്കിമാരായ അപ്പുണി, ഐശ്വര്യ മുഖ്യ അതിഥികളായിരുന്നു.ജീവിതത്തില്‍ വര്‍ണ്ണം കണ്ടെത്താന്‍ വേണ്ടിയാണു ഓരോ പ്രവാസിയും കടല്‍ കടക്കുന്നത് ആ വര്‍ണ്ണം കണ്ടെത്തുന്നതോടപ്പം കിട്ടാവുന്ന സമയങ്ങളില്‍ പിറന്ന നാടിന്‍റെ വര്‍ണ്ണം കൂടി കണ്ടെത്തുവാന്‍ സമയം കന്ടെത്തുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ആശംസ പ്രസംഗത്തില്‍ അപ്പുണിയും,എെശ്വര്യയും പറഞ്ഞു. സമ്മേളനത്തില്‍ അന്‍വര്‍ കുറ്റിയാടി സ്വാഗതവും റഫീക്ക്അബ്ബാസ് നന്ദിയും പറഞ്ഞു.വിവിധ ബ്രാഞ്ചുകളുടെ കായിക മത്സരങ്ങള്‍ നബീല്‍ ,ഫൈസല്‍ അറഫയും ,കുട്ടികളുടെ ഒപ്പന, മാപ്പിളപ്പാട്ട് തുടങ്ങിയ കലാ പരിപാടികള്‍ ശംജീര്‍, റഫീക്ക് അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് നിയന്ത്രിച്ചു. വിവിധ ബ്രാഞ്ചുകളുടെ ,കമ്പവലി പഞ്ച ഗുസ്തി , മ്യൂസിക്കൽ ചെയര്‍ തുടങ്ങിയ മത്സരങ്ങളില്‍ മുഹറക്ക് ബ്രാഞ്ച് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.