ഒമാൻ : സുവൈഖ് പോലുള്ള ഒമാന്റെ വിവിധ വിലായത്തുകളിൽ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള വിശ്വസ്തതയുടെയും കൃതജ്ഞതയും അറിയിച്ച് മാർച്ചുകൾ നടന്നു .സുവൈഖ് വിലയത്തിൽ അശ്വാഭ്യാസ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയുള്ള മാർച്ചിൽ പൗരന്മാർ ദേശഭക്തി കാവ്യങ്ങൾ ആലപിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ചിത്രങ്ങൾ ഉയർത്തുകയും ഒമാൻ സുൽത്താനേറ്റിന്റെ പതാക വഹിക്കുകയും ചെയ്തു. സുവൈഖിലെ സുൽത്താൻ ഖാബൂസ് പള്ളിയിൽ നിന്ന് ചരിത്രപ്രസിദ്ധമായ അൽ സുവൈഖ് കോട്ടയിലേക്ക് ആരംഭിച്ച മാർച്ചിൽ നിരവധി ഉദ്യോഗസ്ഥരും ശൈഖുമാരും മുതിർന്നവരും സുവൈഖിലെ വിലായത്ത് നിവാസികളും പങ്കെടുത്തു. വൈകുന്നേരത്തോടെ സൊഹാർ വിലയത്തിൽ വമ്പിച്ച കരിമരുന്നു പ്രയോഗവുംഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു .