കുവൈറ്റ് : 14,600 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി കുവൈറ്റ് നറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അറിയിച്ചു . ഡ്രൈവിങ് ലൈസൻസിന് അർഹത ഇല്ലാത്ത തസ്തികളിലേക്ക് ജോലി മാറിയവർക്കാണ് ലൈസൻസ് നഷ്ടമായത് . നിലവിൽ കുവൈറ്റിൽ 15 ലക്ഷത്തി എഴുപത്തി അയ്യായിരം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുണ്ട്. ഇതിൽ 6,70,000 പേർ സ്വദേശികളും 8,50,000 പ്രവാസികളും 30,000 ബിദുനികളും 25,000 ഗൾഫ് പൗരന്മാരുമാണ്. 300,000 വാഹനങ്ങൾ ആണ് ട്രാഫിക് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് .