ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു

By : Vidya Venu

മസ്‌ക്കറ്റ് : ഒമാനിൽ കേവിഡ് നിയന്ത്രണത്തിൽ ഇളവുകൾ പ്രഖ്യാപിച്ചു . ഇത് സംബന്ധിച്ചു സുപ്രീം കമ്മിറ്റിയാണ് തീരുമാനമെടുത്തിരിക്കുന്നത് . രോഗ വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഫെബ്രുവരി 11 വെള്ളിയാഴ്ച മുതൽ ആരംഭിക്കും . ജുമുഅ നമസ്‌കാരത്തിനു അമ്പത് ശതമാനത്തിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. ദിവസേനയുള്ള നമസ്കാരങ്ങൾക്കും ഇത് ബാധകമായിരിക്കും .ഇതിനായി ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണം . കഴിഞ്ഞ രണ്ട് ആഴ്ചയായി 50 ശതമാനം ജീവനക്കാർ മാത്രമായിരുന്നു സർക്കാർ ഓഫീസിൽ പ്രവർത്തിച്ചിരുന്നത് എന്നാൽ ഇത് നൂറു ശതമാനം ആക്കി .ഹാളുകളിൽ 70 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പരിപാടികൾ നടത്താം. രണ്ട് വാക്‌സിൻ എടുത്തവർക്കേ പ്രവേശനം അനുവദിക്കൂ . അന്താരാഷ്ട്ര കോൺഫറൻസുകളും സെമിനാറുകളും ഹാളുകളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു നടത്താം. 12 വയസും അതിനുമുകളിലുള്ള എല്ലാ പൗരന്മാരും മൂന്നാം ഡോസ് സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു.