ഖത്തറിൽ ഇന്ത്യൻ പ്രവാസികൾക്ക് യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്താം

ഖത്തർ : യുഎഇയ്ക്ക് പുറമെ ഇപ്പോൾ ഖത്തറും യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് സൗകര്യമൊരുങ്ങുന്നു. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് ഇടപാടുകൾ നടത്തുന്നത് . ക്യൂആര്‍ കോഡ് ഉപയോ​ഗിച്ച് പണമിടപാട് ന‌ടത്താവുന്നതാണ്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതു സംബന്ധിച്ച ധാരണയിലെത്തിയിട്ടുണ്ട് . ഇതനുസരിച്ചു ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. .റീട്ടെയില്‍ ഷോപ്പുകള്‍, റസ്റ്ററന്റുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും.
350 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമാണ് യുപിഐ.അടുത്തിടെയാണ് യുപിഐ പേയ്മെന്റ് സംവിധാനം യുഎഇയിൽ നടപ്പാക്കിയത്. സംവിധാനം പ്രാബല്യത്തിൽ വരുന്നതോ‌‌ടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തിന്റെ ഏത് ഭാ​ഗത്തും യുപിഐ വഴി പണമിടപാട് നടത്താം.