ഖത്തർ : കോവിഡിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി ഇതനുസരിച്ചു ആശുപത്രികളിൽ പ്രവേശിക്കുമ്പോൾ മാത്രം മാസ്ക് ധരിച്ചാൽ മതി. കോവിഡിനെ തുടർന്ന്ഏർപ്പെടുത്തിയിരുന്ന മറ്റ് മുഴുവൻ നിയന്ത്രണങ്ങളും എടുത്തുകളയുവാൻ മന്ത്രിസഭാ തീരുമാനിച്ചു .2022 ഒക്ടോബർ 26 നാണ് മന്ത്രിസഭ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് പുനഃപരിശോധന ചെയ്തതിന് ശേഷമാണ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാൻ പുതിയ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ മാസ്ക് അണിയണമെന്ന നിർദേശം നേരത്തേ തന്നെ നിലവിലുണ്ടായിരുന്നു. ഇത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ പൂർണമായും ഒഴിവാക്കിയത് .ഖത്തറിൽ നടന്ന ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.