ത്യാഗ സ്മരണയിൽ കേരളത്തോടൊപ്പം ഒമാനിലെ ഇസ്ലാം മത വിശ്വാസികളും ബലിപെരുന്നാൾ ആഘോഷിച്ചു

ഒമാൻ : ത്യാഗത്തിന്റെ വഴി കാണിച്ചു തന്ന പ്രവാചക പാത പിന്തുടർന്ന് കേരളത്തോടൊപ്പം ഒമാനിലെ ഇസ്ലാം മത വിശ്വാസികളും ബലിപെരുന്നാൾ ആഘോഷിച്ചു.. ഒമാന്റെ വിവിധയിടങ്ങളിലായി രാവിലെ ആറു മണിയോടെ യോടെ തന്നെ പെരുന്നാൾ നമാസകരങ്ങൾക്ക് ആരംഭിച്ചു.. സമൂഹത്തിൽ എല്ലായിടങ്ങളിലും പരസ്പര സ്നേഹത്തിന്റെ സന്ദേശം മുറുകെപിടിക്കണമെന്നും ഇമാമുമാർ ഖുതുബ പ്രസംഗത്തിൽ ഓർമിപ്പിച്ചു… കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ചവരെയും പലസ്റ്റീനിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവരെയും പ്രാർത്ഥനയിൽ ഓർക്കണമെന്നും പണ്ഡിതന്മാർ ഓർമിപ്പിച്ചു .. കൾച്ചറൽ ഫോറം മസ്‌ക്കറ്റ് അമിറാത്ത് അൽ സഫ ഗ്രൗണ്ടിൽ നടത്തിയ ഈദ് ഗാഹിന് നൗഷാദ് എടപ്പാളും , ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഒമാൻ അൽ കരാമ ഹൈപ്പർമാർകറ്റ് കോമ്പൗണ്ടിൽ നടത്തിയ നമസ്കാരത്തിന് അഷ്‌ക്കർ നിലമ്പൂരും, വാദി കബീർ ഇബ്നു ഗൽദൂൻ സ്കൂളിൽ നടത്തിയ നമസ്കാരത്തിന് മുഹമ്മദ് ഫുർഖാനിയും , സീബ് കാലിഡോണിയൻ കോളേജിൽ നടത്തിയ നമസ്കാരത്തിന് ഷമീർ ചെന്ത്രാപ്പിന്നിയും , സുവൈഖ് ഷാഹി ഫുഡ്‌സ് കോമ്പൗണ്ടിൽ നടത്തിയ നമസ്കാരത്തിന് ഗഫൂർ പാലത്തും, ഒമാൻ ഇസ്ലാഹി സെന്റർ മത്ര സൂക്ക്- പോലീസ് സ്റ്റേഷന് സമീപം സംഘടിപ്പിച്ച ഈദ്ഗാഹിൽ ജനാബ് ജരീർ പാലത്തത്തും, ഹുബ്ബുറസൂൽ മസ്ക്കറ്റ് അൽ ഹൈൽ ഉസ്മാൻ ബിൻ അഫാൻ മസ്ജിദിൽ സംഘടിപ്പിച്ച നമസ്കാരത്തിനു അസീം മന്നാനി പനവൂരും നേതൃത്വം നൽകി. .. എല്ലായിടങ്ങളിലും നമസ്‌കാരത്തിനായി സ്രീകൾക്ക് പ്രേത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു .. നമസ്ക്കാരശേഷം വിശ്വാസികൾ പരസ്പരം സ്നേഹം പങ്കിടുകയും ഈദ് സന്ദേശങ്ങൾ കൈമാറുകയും ചെയ്തു