മയക്കുമരുന്ന് കേസുകളിൽ 2022 ൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ്

മനാമ : ബഹ്‌റൈൻ കസ്റ്റംസ് അഫയേഴ്സ് 2022 ൽ കസ്റ്റംസ് പോർട്ടുകൾ വഴി മയക്കുമരുന്ന്, ഗുളികകൾ, ലഹരിവസ്തുക്കൾ എന്നിവയുടെ 830 കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ , കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 48% വർധന ഉണ്ടായിരിക്കുന്നത് . 2021ൽ 560 കേസുകളാണ് രജിസ്റ്റർ ചെയ്തത്.പിടിച്ചെടുത്തവയിൽ 478 കിലോഗ്രാം വിവിധ മയക്കുമരുന്ന് വസ്തുക്കളും 241000 മയക്കുമരുന്ന് ഗുളികകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് അഫയേഴ്സ് അറിയിച്ചു.