മസ്കത്ത്:കുറഞ്ഞകാലം കൊണ്ടുതന്നെ മസ്കറ്റിലെ യാത്ര സേവന രംഗത്ത് വിജയ കൊടിപാറിച്ച ബസ് സർവീസ് ആണ് മുവസലാത്ത്,സുരക്ഷിതവും സൗകര്യപ്രദവും ചെലവ് കുറവും എന്നതാണ് മറ്റ് റോഡ് യാത്ര സേവനങ്ങളിൽനിന്നും മുവസലാത്തിനെ വെത്യസ്ഥമാക്കുന്നതും കൂടുതൽ സ്വീകാര്യത നേടികൊടുക്കുന്നതും.ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ കാലയളവിൽ 22 ലക്ഷം യാത്രക്കാരാണ് മുവാസലാത്ത് ബസുകളിൽ യാത്ര ചെയ്തത്.കഴിഞ്ഞവർഷം പ്രതിദിനം ശരാശരി എണ്ണായിരം യാത്രക്കാർ മുവാസലാത്ത് സർവിസുകൾ ഉപയോഗിച്ച സ്ഥാനത്ത് ഇക്കുറി അത് 12,000 ആയി വർധിച്ചു.കരയെയും കടലിനെയും ബന്ധിപ്പിച്ചുള്ള മസ്കത്ത്-ഷിനാസ്-കസബ് സർവിസ് ഈ ഓഗസ്റ് 24ന് ആരംഭിക്കുമെന്നും മുവാസലാത്ത് അറിയിച്ചു. നാഷനൽ ഫെറീസ് കമ്പനിയുമായി (എൻ.എഫ്.സി) ചേർന്നാണ് ഈ സർവിസ് നടത്തുക. ഇപ്പോൾ ഏറ്റവും പുതിയതയായി മുവാസലാത്ത് പുതിയഒരു സർവിസിന് കൂടി തുടക്കം കുറിക്കാൻ പോവുകയാണ്.തലസ്ഥാന ഗവർണറേറ്റിലെ പ്രമുഖ ആശുപത്രികളെ ബസ് റൂട്ടുകളുടെ ഭാഗമാക്കാൻ മുവാസലാത്ത് പദ്ധതിയിടുന്നു. നിലവിൽ അന്നഹ്ദ ആശുപത്രി റൂവി -മബേല സർവിസിന്റെ ഭാഗമാണ്.അടുത്ത വർഷത്തോടെ റോയൽ ആശുപത്രിയെയും ഖൗല ആശുപത്രിയെയും സർവിസിന്റെ ഭാഗമാക്കാനാണ് പദ്ധതിയെന്ന് മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷി അറിയിച്ചു. ആശുപത്രികളിലേക്ക് മാത്രമായുള്ള സർവിസ് ആയിരിക്കില്ല ഇത്. ചില റൂട്ടുകൾ ആശുപത്രികളെകൂടി ഉൾപ്പെടുത്തി വിപുലീകരിക്കുന്നതിനാണ് മുവാസലാത്ത് പദ്ധതിയിടുന്നത്.