ബഹ്‌റൈൻ: കേരളീയ സമാജവുമായി ചേർന്ന് ഇന്ഡക്സ് ബഹ്‌റൈൻ എന്ന സംഘടന നടപ്പിലാക്കിവരുന്ന പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെഗുണകരമായ ഉപയോഗിച്ച പാഠപുസ്തക ശേഖരണം ഈ വർഷവും നല്ല നിലയിൽ തന്നെയാണ് പുരോഗമിക്കുന്നത് അധികൃതർ പത്ര വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഉപയോഗിച്ച ബുക്കുകൾ ശേഖരിക്കുവാൻ വച്ച കളക്ഷൻ ബോക്സുകൾ വെച്ച എല്ലാ സ്ഥലങ്ങളിലുംഇതിനോടകം തന്നെ ബുക്കുകൾ നിറയുകയും പല തവണകളായി അത് മാറ്റുകയും ചെയ്തതായും . ശേഖരിച്ച ബുക്കുകൾസമാജം ഹാളിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നും ഇൻഡക്സ് ഭാരവാഹികൾ അറിയിച്ചു
പുസ്തകങ്ങൾനിക്ഷേപിക്കുന്നവർ കവർ ചെയ്ത് ഏതു ക്ളാസിലേതാണെന്ന്എഴുതുകയാണെങ്കിൽ പുസ്ഥകങ്ങൾ തരംതിരിക്കുന്നതിനുള്ള സമയം ലഭിക്കാമെന്നും .നിർഭാഗ്യവശാൽ പലപ്പോഴും അങ്ങിനെയല്ലാതെയും ബോക്സിൽ നിക്ഷേപിക്കുന്നതിനാൽ അവ തരം തിരിക്കാൻ ഒരു പാട് സമയമാണ് ഇപ്പോൾ വേണ്ടിവരുന്നതെന്നും അധികൃതർ അറിയിച്ചു , ഉപയോഗിച്ച പാഠപുസ്തകങ്ങൾക്കു പുറമെ ഗൈഡുകൾ, ചോദ്യപേപ്പറുകൾ തുടങ്ങി മാനേജ്‌മെന്റ് സ്റ്റഡീസ് ബുക്സുകൾ വരെ നിക്ഷേപിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ആവശ്യക്കാർക്ക് വിതരണം ചെയ്യുവാനായി ഒന്നാം തിയ്യതി സജ്ജീകരിക്കുന്നതാണ്. കൂട്ടത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ കഥാപുസ്തകങ്ങളും ലഭിച്ചിട്ടുണ്ട്. “പുസ്തകങ്ങൾ ഉണ്ടാക്കുവാനായി മരങ്ങൾ ആവശ്യമാണെന്നും പുസ്തകങ്ങൾ നശിപ്പിക്കാതെ കൈമാറ്റം ചെയ്യപ്പെടുമ്പോൾ മരങ്ങൾ കൂടി സംരക്ഷിക്കപ്പെടും എന്നുമുള്ള സന്ദേശം കൂടി രക്ഷിതാക്കളും കുട്ടികളും ഏറ്റെടുത്തതായാണ് ഇതിലൂടെ സമൂഹത്തെ അറിയിക്കുന്നതെന്നും ഇൻഡക്സ് ഭാരവാഹികൾ പറഞ്ഞു . പാഠപുസ്തകങ്ങൾക്കൊപ്പം 500 കുട്ടികൾക്കെങ്കിലും സ്‌കൂൾ സ്റ്റേഷനറി സാധനങ്ങളും നൽകുന്നതാണ്. ചെറിയ കുട്ടികൾക്ക് ഉപകാരപ്രദമായ കളറിംഗ് ആൻഡ്
ആർട്സ് ബുക്കുകളും നൽകുന്നുണ്ട്. പുസ്തകങ്ങളായാലും സ്റ്റേഷനറിയായാലും ആദ്യമെത്തുന്നവർക്കുആദ്യം എന്ന നിലയിലായിരിക്കും വിതരണം ചെയ്യുക. ഒരു തരത്തിലുമുള്ള ചേരിതിരിവുകളോ പരിഗണനകളോ ഉണ്ടായിരിക്കുന്നതല്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് കളക്ഷൻ ബോക്സുകൾ വെച്ചിട്ടുള്ള സ്ഥലങ്ങൾ കുറവാണെങ്കിലും പല സ്ഥലങ്ങളിൽ നിന്നും ഇന്ഡക്സ് ഭാരവാഹികൾ പുസ്തകങ്ങൾ പോയി ശേഖരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്. കൂടാതെ ബഹ്‌റൈൻ കെ എം സി സി വനിതാവിങ്, കൊയിലാണ്ടിക്കൂട്ടം തുടങ്ങി പല സംഘടനകളും പുസ്തകങ്ങൾ ശേഖരിച്ച് ഞങ്ങൾക്ക് നൽകുന്നുണ്ട്. ബഹ്‌റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, സമസ്ത കേരള സുന്നി ജമാഅത്ത്, അയ്യപ്പ ക്ഷേത്രം കാണൂ ഗാർഡൻ, സേക്രഡ് ഹാർട്ട് ചർച്ച് എന്നീ സംഘടനാ ആസ്ഥാനങ്ങളിലാണ് പ്രധാനമായും കളക്ഷൻ ബോക്സുകൾ വെച്ചിരുന്നത്. വളരെ വലിയ സഹകരണമാണീ എല്ലാ സംഘടനകളും നൽകിവരുന്നത്. ഈസ്റ് റിഫയിൽ ടിപ്പ് ടോപ് റെഡിമെയ്‌സ് എന്ന ഷോപ്പിലും കളക്ഷൻ ബോക്സ് വെച്ചിരുന്നു. എല്ലാ കളക്ഷൻ ബോക്സുകളും ഇന്ന് വൈകീട്ട് (29 -മാർച്ച്) തിരിച്ചെടുക്കുന്നതാണ്. വളരെ നിർധനരായ കുട്ടികൾക്ക് സൗജന്യമായി സ്‌കൂൾ യൂണിഫോമും ഇതിന്റെ ഭാഗമായി ഞങ്ങൾ നൽകുന്നുണ്ട്. പക്ഷെ അത് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പോലെ പരസ്യമായി ചെയ്യില്ല. ആവശ്യക്കാരായ രക്ഷിതാക്കളെ യൂണിഫോം വായിക്കുന്ന കഥയുമായി നേരിട്ട് ബന്ധപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ നിരവധി അപേക്ഷകളാണ് യൂണിഫോമിനായി ലഭിച്ചിട്ടുള്ളത്. ഉദാരമദികളായ പ്രവാസി സുഹൃത്തുക്കളിൽ നിന്നും തന്നെയാണ് ഇതിനായുള്ള സഹായങ്ങൾ ആവശ്യപ്പെടുന്നത്. യൂണിഫോം
ആവശ്യമുള്ളവർ ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള (38384504) അജി ഭാസി (33170089) അനീഷ് വർഗീസ്(39899300) ഇന്ഡക്സ് രക്ഷാധികാരിയായ സേവി മാത്തുണ്ണി (36800676) എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്. indexbhn@gmail.com എന്ന ഇമെയിൽ വഴിയും രക്ഷിതാക്കൾക്ക് സമീപിക്കാം. വാർത്താ സമ്മേളനത്തിൽ റഫീക്ക് അബ്ദുള്ള, എം. പി. രഘു (ബി കെ എസ് ജനറൽ സിക്രട്ടറി) സേവി മാത്തുണ്ണി , അജി ഭാസി, അനീഷ് വർഗീസ്, ചന്ദബോസ്, സാനി പോൾ, ലത്തീഫ്
ആയഞ്ചേരി, സ്റ്റാലിൻ ജോസഫ്, തിരുപ്പതി എന്നിവർ പങ്കെടുത്തു.