ഇന്ത്യയുടെ എഴുപതാമത്‌ സ്വതന്ത്ര ദിനം – വിപുലമായ ആഘോഷ പരിപാടികൾ

14040116_1069011216467243_8782651924803490749_nബഹ്‌റൈൻ : ഇന്ത്യയുടെ എഴുപതാമത്‌ സ്വതന്ത്ര ദിനം വിപുലമായ ആഘോഷ പരിപാടികളോടെ ആണ് ഇന്ത്യൻ സമൂഹം ബഹ്‌റിനിൽ ആഘോഷിച്ചത് , എംബസ്സിയുടെ നേതൃത്വത്തിലും വിവിധ ക്ലബ്ബുകളുടെയും സംഘടകളുടെയും സ്കൂളുകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത് ,പ്രവാസ ലോകത്തു ഇന്ന് പ്രവർത്തി ദിവസമായതിനാൽ ഇന്ന് വൈകിട്ടും നാളെയും ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യ ക്കാർ .

ഇന്ന് രാവിലെ എംബസ്സി യിൽ നടന്ന പരുപാടിയിൽ ഇന്ത്യൻ അംബാസിഡർ അലോഹ് കുമാർ സിൻഹ പതാക ഉയർത്തി , നിരവധി ആളുകൾ പരുപാടിയിൽ പങ്കെടുത്തു , ചടങ്ങിൽ ഇന്ത്യൻ രാഷ്ട്ര പതി യുടെ സന്ദേശം അംബാസിഡർ വായിച്ചു ,സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു , ഇന്ന് വൈകിട്ട് കേരളീയ സമാജത്തിൽ പ്രത്യേക പരിപാടിയും നടക്കും

embassy of india indi

indian clubഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ലബ് ആക്ടിങ് ജനറൽ സെക്രട്ടറി മാർഷൽ ദാസ് പതാക ഉയർത്തി , നിരവധി ക്ലബ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു

കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ഭാരതത്തിന്റെ എഴുപത്താമതു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു രാവിലെ ആറ് മുപ്പതിന് കെ എസ് സി എ വൈസ് പ്രസിഡന്റ് ശ്രി. ബി. ഗോപകുമാർ പതാക ഉയർത്തിയ ചടങ്ങിൽ കെ എസ് സി എ എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളും അസോസിയേഷന്റെ ഫൗണ്ടർ മെംബര്മ്മാരായ ശ്രി സുകുമാരൻ പി ജി , ദൈവദാസൻ നമ്പ്യാർ, സീനിയർ മെംബേർസ് ശ്രി ജി കെ നായർ, എം പി രഘു, രവികുമാർ എന്നിവരോടൊപ്പം കെ എസ് സി എ വനിതാ വിഭാഗം അംഗങ്ങളും പങ്കെടുത്തു, കുട്ടികളുടെ ദേശ ഭക്തി ഗാനത്തോടുകൂടി തുടങ്ങിയ ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രി. ബി. ഗോപകുമാർ സ്വാതന്ത്ര്യ ദിന സന്ദേശവും ജനറൽ സെക്രട്ടറി ശ്രി പ്രവീൺ നായർ നന്ദിയും രേഖപ്പെടുത്തി.

nss

കേരള കാത്തലിക് അസോസിയേഷൻ ആസ്ഥാനത്തു രാവിലെ നടന്ന ചടങ്ങിൽ കെ സി എ പ്രസിഡണ്ട് ജോസ് കൈതാരത്തു പതാക ഉയർത്തി , ക്ലബ് അംഗങ്ങൾ പരുപാടിയിൽ പങ്കെടുത്തു .

kca

ബഹ്‌റിനിലെ മലയാളികളുടെ സാംസകാരിക തലസ്ഥാനം എന്ന് വിളി പേരിലറിയപ്പെടുന്ന കേരളീയ സമാജത്തിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പ്രസിഡന്റ് രധാകൃഷ്ണ പിള്ളൈ പതാക ഉയർത്തി , നിരവധി പേര് പരുപാടിയിൽ പങ്കെടുത്തു

14040120_1050166321727113_615475565957351642_n (1)