അബുദാബി: യുഎഇയിലെ അടുത്ത ഇന്ത്യൻ സ്ഥാനപതിയായി പവൻ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യുഎഇയിലെത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിങ് സൂരിക്ക് പകരമാണ് പവൻ കപൂറെത്തുക.
1990 ബാച്ച് എെഎഫ്എസ് ഉദ്യോഗസ്ഥനാണ് പവൻ കപൂർ. മോസ്കോ, കിവിവ്, ലണ്ടൻ, ജനീവ എന്നിവിടങ്ങളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇസ്രായേലിൽ ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം. നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഒാഫിസ് എന്നിവിടങ്ങളിലും ജോലി ചെയ്തു.