ബഹ്റൈൻ : സെപ്റ്റംബർ 15 മുതൽ ദിവസവും രണ്ട് സർവിസുകൾ വീതം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത് . ഡൽഹി – ബഹ്റൈൻ ആഴ്ചയിൽ നാല് സർവീസും ഹൈദരാബാദ് – ബഹ്റൈൻ രണ്ടും , ബുധൻ, വ്യാഴം ദിവസങ്ങളിൽ ബാംഗ്ലൂർ – കൊച്ചി – ബഹ്റൈൻ ഒരു സർവീസും നടത്തും . ബഹ്റൈൻ – കോഴിക്കോട് – മുംബൈ ആഴ്ചയിൽ രണ്ടു (വ്യാഴം, ഞായർ ദിവസങ്ങളിൽ) സർവീസ് ആയി വർധിപ്പിച്ചു . . എയർ ഇന്ത്യ ബംഗളൂരുവിൽനിന്ന് കൊച്ചി വഴിയുള്ള സർവിസ് ആരംഭിച്ചതുമാത്രമാണ് കേരളത്തിലുള്ളവർക്കു ആകെ പ്രയോജനം ലഭിക്കുക . നിലവിൽ കേരളത്തിലേക്ക് (തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽലേക്ക് ) അധിക സർവിസുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 30 വരെയുള്ള ഷെഡ്യൂളാണ് എയർ ഇന്ത്യ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ സർവിസുകൾക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട് .