ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻനെതിരെ ഇന്ത്യയ്ക്ക്‌ ജയം

DESK@UAE

ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി . ഹർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.148 റൺസ് വിജയലക്ഷ്യം രണ്ടു പന്ത് ബാക്കിനിൽക്കെ മറികടന്നു . ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടന്നത്..അവസാനമായി ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് ഏറ്റുമുട്ടലായിരുന്നു, മത്സര ദിവസം ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം 10 വിക്കറ്റിന്റെ വിജയം നേടിയിരുന്നു . ലോകകപ്പിൽ ഇന്ത്യയെ പാകിസ്ഥാൻ പരാജയപ്പെടുത്തുന്നത് ഇതാദ്യമായിരുന്നു. എന്നാൽ ഇന്ന് തോൽവിക്ക് പകരം വീട്ടിയിരിക്കുകയാണ് ഇന്ത്യ.