ദുബായ്: ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. കേന്ദ്ര ഭക്ഷ്യ സംസ്കാരണ സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി യുഎഇയിലെ സാമ്പത്തിക വ്യവസായ മേഖലകളിലെ പ്രമുഖരുമായി നടത്തി കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.ഭക്ഷ്യ സംസ്കരണ മേഖലകളിലുള്പ്പെടെയുണ്ടാകുന്ന അവസരങ്ങള്‍ ഉപയോഗിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും സഹകരിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ കയറ്റുമതി രംഗത്തും അനുബന്ധ മേഖലകളിലും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.നവംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ലോക ഫുഡ് ഇന്ത്യ 2017 മേളയുമായി ബന്ധപ്പെട്ടാണ് മന്ത്രി യുഎഇ സന്ദര്‍ശിച്ചത്. ദുബായിലെ സാമ്പത്തിക, കയറ്റുമതി, വ്യവസായ, ഉപഭോക്തൃസംരക്ഷണ വകുപ്പ് മേധാവികളുമായും കയറ്റുമതി രംഗത്തെ പ്രമുഖരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.