മനാമ :ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എണ്ണ-പരിസ്ഥിതി കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയെ സന്ദർശിച്ചു .
എണ്ണ, പരിസ്ഥിതി മേഖലയിൽ ഇരു രാജ്യങ്ങളുടെ സഹകരണവും നിക്ഷേപ സംരംഭങ്ങൾ കൂടുതൽ ശക്തമാക്കുന്നതുമായ കാര്യങ്ങൾ ചർച്ച ചെയ്യ്തു
കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടാൻ അംബാസഡർക്ക് കഴിയട്ടെ എന്ന് മന്ത്രി ആശംസിച്ചു .