കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരം ഉണ്ടന്ന് ഇന്ത്യൻ സ്ഥാനപതി

ബഹ്‌റൈൻ : പ്രവാസികൾ ഇന്ത്യയിൽ നിന്ന് സ്വീകരിക്കുന്ന കോവിഷീൽഡ് വാക്സിന് കുവൈറ്റിൽ അംഗീകാരം ഉണ്ടന്ന് ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി . ഓക്സ്ഫോർഡ് ആസ്ട്ര സിനേക വാക്സിന് കുവൈറ്റിന്റെ അംഗീകാരം ഉള്ളതാണെന്നും ഇതേ വാക്സിൻ തന്നെ ആണ് കോവിഷിൽഡ് എന്നും അദ്ദേഹം പറഞ്ഞു  . ഇന്ത്യയിൽ ഉള്ള കുവൈറ്റ് പ്രവാസികൾക്ക് വാക്സിനേഷൻ സംബന്ധിച്ച ആശങ്കകൾ ഉണ്ടെന്ന വാർത്ത വന്ന സാഹചര്യത്തിൽ ആണ് അദ്ദേഹം പ്രസ്ഥാവന നടത്തിയത് .