ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമ്മൂദ് അൽ ഹബ്സിയുമായി കൂടിക്കാഴ്ച നടത്തി.. ഭക്ഷ്യസുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ അവർ ചർച്ച ചെയ്തു.