ഇന്ത്യ – ബഹ്‌റൈൻ അൻപതാം വാർഷികം – ലുലുവിൽ പ്രത്യേക പരുപാടി

മനാമ : ഇന്ത്യ – ബഹ്‌റൈൻ സഹൃദ ബന്ധത്തിന്റെ അൻപതാം വാര്ഷികത്തിന്റ്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി . ഇന്ത്യൻ അബാസിഡർ പീയുഷ് ശ്രീ വാസ്തവ ആഘോഷ പരിപാടികൾക്ക് ഉൽഘടനം ചെയ്തു . വ്യവസായിക വാണിജ്യ മന്ത്രലയം , വിനോദ സഞ്ചാര മന്ത്രാലയം കൊമേർഷ്യൽ രെജിസ്ട്രേഷൻ ആൻഡ് കമ്പനീസ് അണ്ടർ സെക്രട്ടറി നിബ്രാസ് മുഹമ്മദ് താലിബ് , ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസെർ രൂപ വാല , സ്‌പോർട് ബഹ്‌റൈൻ ആക്ടിങ് സി ഇ ഓ സഫ ഷെരീഫ് അൽ ഖലീഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു . ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ശ​ക്​​ത​മാ​യ വ്യാ​പാ​ര​ബ​ന്ധ​ത്തി​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ്​ ലു​ലു ഗ്രൂ​പ്​ എന്നും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൈ​തൃ​കം ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ ലു​ലു എ​ന്നു മുന്നിൽ ആണെന്നും അംബാസിഡർ പറഞ്ഞു . ഉത്ഘാടനത്തോടനുബന്ധിച്ചു ബഹ്‌റിനും ഇന്ത്യയും തമ്മിൽ ബന്ധം വ്യക്തമാക്കുന്ന ഹ്രസ്വ ചിത്രവും സംഗീത പരിപാടിയും ഫ്ലാഷ് മോബും ഇതോടൊപ്പം നടന്നു . ഉപഭോക്താക്കൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചാണ് ഇന്ത്യ ബഹ്‌റൈൻ സഹൃത്തിന്റെ അൻപതാം വർഷം ലുലു ഹൈപ്പർ മാർക്കറ്റ് ആഘോഷിക്കുന്നത് .