ബഹ്റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ഈസ്റ്റേൺ പ്രീകാസ്റ്റ് കമ്പനിയിലെ തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 28 വ്യാഴാഴ്ച എക്കറിൽ മെഡിക്കൽ ക്യാമ്പ് നടന്നു. 200 ഓളം തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പും ഡോക്ടർമാരുടെ കൺസൾട്ടേഷനും പ്രയോജനപ്പെടുത്തി.കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, അൽ ഹിലാൽ മെഡിക്കൽ സെന്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, ദാർ അൽ ഷിഫ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കുകളും കൂടാതെ ഡോ സന്ധു, ഡോ മനോജ് എന്നിവരും ചേർന്ന് പരിശോധന നടത്തി.മുഖ്യാതിഥി ഇന്ത്യൻ എംബസിയിലെ അസിസ്റ്റന്റ് കോൺസുലർ ഓഫീസർ സുമൻ ഭട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും ഐസിആർഎഫിന്റെ മെഡിക്കൽ ബോധവൽക്കരണ കാമ്പയിനുകളെ കുറിച്ച് വിവരിക്കുകയും ചെയ്തു.കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയ്ക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതിനും കമ്പനി സേഫ്റ്റി ഓഫീസർ ശ്രീ നിശാന്ത് ഐസിആർഎഫിന് നന്ദി പറഞ്ഞു.പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും അവരുടെ മെഡിക്കൽ ചെക്കപ്പിന് ശേഷം അത്താഴ പാക്കറ്റുകൾ നൽകി.