ബഹ്റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 – തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു . കുടി വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ് പ്രവർത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നത് . കഴിഞ്ഞ വർഷത്തെ പോലെ ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയും ഈ വർഷവും ഐ.സി.ആർ.എഫ്.നൊപ്പം ഈ സംരംഭത്തിൽ പങ്കു ചേരുന്നുണ്ട് . ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് ന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് തുറസായ സ്ഥലത്തു ജോലി ചെയുന്ന തൊഴിലാളികൾക്കായി ആണ് നടത്തപ്പെടുന്നത് .
പ്രവർത്തനത്തിന്റെ ആദ്യ ഘട്ടമായി മനാമയിലെ എഫ് ജി ആർ വർക് സൈറ്റിൽ പ്രവർത്തനം കുറിച്ചു . ഇരുന്നൂറിൽ പരം തൊഴിലാളികൾക്ക് വെള്ളവും പഴവും കൂടാതെ COVID-19 വേളയിൽ സുരക്ഷിതമായി തുടരാൻ പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളും വിതരണം ചെയ്തു .
കോവിഡ് പ്രോട്ടോകോൾ പാലിച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ , നിഷ രംഗരാജൻ, പവിത്രൻ നീലേശ്വരം, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.