ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തൊഴിലാളികൾക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ആസ്കറിലെ ഹാവ്‌ലോക്ക് വൺ ഇന്റീരിയേഴ്സിൽ തൊഴിലാളികളുമായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അംബാസഡർ ഹിസ് എക്സലൻസി പിയൂഷ് ശ്രീവാസ്തവ.ഐസിആർഎഫ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിന്റെ മുഖ്യാതിഥിയായിരുന്നു . ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും ചടങ്ങിൽ സന്നിഹിതനായിരുന്നു.ഹാവ്‌ലോക്ക് മാനേജ്‌മെന്റ് ടീം തൊഴിലാളികൾക്ക് ഹിസ് എക്‌സലൻസിയുമായി ഇടപഴകാൻ സൗകര്യമൊരുക്കി. 270 ഓളം തൊഴിലാളികൾ ഇഫ്താർ മീറ്റിംഗിൽ പങ്കെടുത്തു, എല്ലാവർക്കും ഭക്ഷണ പൊതികൾ വിതരണം ചെയ്തു.